“നനവാർന്ന കനവ്”

ആശകൾ പാകി അവർ തീർത്തയാ
ചില്ലുകൊട്ടാരം നിലയറ്റു വീണ നേരത്തെയും
വിധിയെന്നല്ലാതെ പഴിച്ചതില്ലാ!

 

 

 

പ്രിയമായൊരാളെ
ബന്ധിച്ചുവെച്ചൊരാ ഹൃദയജാലം ഇന്നീനേരം
പാതി മലർന്നുവന്നു…

 

കാലമേറെ പിരിഞ്ഞു പോയതിനാലാവാം പഴയതാം ഗന്ധം ഇന്നജ്ഞാതമായവളെ
തൊട്ടുവിളിച്ചു…

 

വക്കുപൊട്ടിയ കണ്ണടക്കുള്ളിലൂടെ
ആരൊരാളെ പരതുമാ വേളയിലെല്ലാം,
രണ്ടുപേരൊന്നായെഴുതിയ
ചിത്രത്തിൽ അറിയാതെ കൺതറഞ്ഞുവീഴുമല്ലോ…

 

പാടുകളില്ലാതെ അച്ഛനെല്ലാം
പാടേ മായ്ച്ചീടുമ്പോൾ
ഇടനെഞ്ചിലൊരു മുറിപ്പാടെന്നവളറിയാതെ
എന്നും ഓർത്തുപോകുമല്ലോ…

 

ആശകൾ പാകി അവർ തീർത്തയാ
ചില്ലുകൊട്ടാരം നിലയറ്റു വീണ നേരത്തെയും
വിധിയെന്നല്ലാതെ പഴിച്ചതില്ലാ!

ചെറുനോവായതെല്ലാം പടർന്ന നേരം
പാതിമയക്കമായവളെ
പതിയെ തൊട്ടുണർത്തിയാരോ…

Leave a Reply

Your email address will not be published. Required fields are marked *