ബാലസംഘം അരീക്കോട് വില്ലേജ് സമ്മേളനം നടന്നു.

അരീക്കോട് : ബാലസംഘം അരീക്കോട് വില്ലേജ് സമ്മേളനം അരീക്കോട് YMA യിൽ വെച്ച് നടന്നു.(Balasangham Areekode village meeting was held.)|Balalasangham.അരീക്കോട് ഏരിയാ കമ്മറ്റി അംഗം അൻസിൽ ഉദ്ഘാടനം ചെയ്തു. കിരൺ ദാസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫഹൽ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗങ്ങളായ അമൃത, ബിജു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറിയായി ഫഹൽ പുത്തലത്തിനെയും പ്രസിഡന്റായി സൂരജ് ചെമ്രക്കാട്ടുരിനെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് കൺവീനർ നൗറിൻ ഉഗ്രപുരം കോ.ഓർഡിനേറ്റർ മണിക്കുട്ടി പുത്തലം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സൂരജ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *