തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ചേലക്കര സ്വദേശി മണി എന്നയാൾക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിന്‍റെ ശക്തിയിൽ കിലോമീറ്ററുകളോളം പ്രകമ്പനമുണ്ടായി. ഓട്ടുപാറ, അത്താണി മേഖലകളിൽൽ കുലുക്കം അനുഭവപ്പെട്ടു.
ശ്രീനിവാസൻ എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്.