കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് പൊഴിക്കരക്ക് സമീപം നിന്ന് കണ്ടെത്തിയത്. നേവിയും ഫയർ ഫോഴ്സും മറൈൻ ഇൻഫോഴ്സ്മെന്റും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഇന്നലെ ഉച്ചക്ക് 2.30ഓടെ പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിന് സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ തിരമാലയിൽപ്പെട്ടു പോവുകയായിരുന്നു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
