പുസ്തക വിവാദം; മാധ്യമങ്ങളെ കാണേണ്ടപ്പോൾ കണ്ടോളാം എന്ന് ഇ. പി ജയരാജൻ
തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ മാധ്യമങ്ങളെ കാണേണ്ടപ്പോൾ കണ്ടോളാം എന്ന് ഇ. പി ജയരാജൻ. വിവാദത്തിൽ ചതിനടന്നോ എന്ന ചോദ്യത്തിനായിരുന്നു ഇപിയുടെ മറുപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഇ. പി ജയരാജന്റെ പ്രതികരണം.
വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ. പി ജയരാജൻ ഇന്ന് വിശദീകരണം നൽകിയേക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ. പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. വയനാട്, ചേലക്കര തെരഞ്ഞെടുപ്പ് അവലോകനവും വായനാട് പാക്കേജ് അനുവദിക്കാത്ത കേന്ദ്രനിലപാടും ചർച്ചയാകും.
പുസ്തകവുമായി ബന്ധപ്പെട്ട വാർത്തകൾ ഇ. പി ജയരാജൻ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞിരുന്നു.