ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ ആരോപണം: ആത്മഹത്യാ ഭീഷണിയുമായി സി.പി.എം പ്രവർത്തകൻ നൗഷാദ്



വയനാട്: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണവുമായി തട്ടിപ്പിനിരയായ സി.പി.എം പ്രവർത്തകൻ നൗഷാദിന്റെ ആത്മഹത്യാ ഭീഷണി.

‘ഈ പാർട്ടിയെ ഞാൻ വിശ്വസിച്ചു. എന്റെ 14 ലക്ഷം രൂപയാണ് പറ്റിച്ചത്. എല്ലാ സഖാകളെയും പറ്റിച്ചു. എല്ലാ നിയമസംവിധാനങ്ങൾ വഴി എല്ലാ നടപടികളും സ്വീകരിച്ചു. പി.കെ. സുരേഷ്, കൃഷ്ണകുമാർ എന്നിവരാണ് എന്നെ പറ്റിച്ചത്. ഇതിന്റെ ഡയറക്ടർമാർക്ക് ഇത് അറിയാം. കള്ളക്കേസിൽ എന്നെ ജയിലിലിട്ടു. ഇവർ തട്ടിയെടുത്ത എന്റെ പണം തിരിച്ചുതരണമെന്നും പറഞ്ഞ് ഓഫിസിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇവർ തന്ന വണ്ടിച്ചെക്കും തന്റെ കൈയിലുണ്ട്. എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും റിപോർട്ട് കൈയിലുണ്ടെന്നും എന്റെ അക്കൗണ്ട് മുഖേന കള്ളപ്പണം വെള്ളുപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇദ്ദേഹത്തിന്റെ കൈയിലുള്ള പെട്രോളും പാർട്ടിയുടെ കോടിയും പൊലീസ് പിടിച്ചെടുത്തു.

സി.പി.എം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്ക് എതിരെയും വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. ഈ തെരഞ്ഞെടുപ്പ് വേളയിൽ ആരോപണങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകന്റെ തുറന്നുപറിച്ചിൽ അണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.