റെയിൽവേ നിയമനത്തിന്​ കോഴ; ലാലുവിൽനിന്ന്​ പണവും സ്വർണവും കണ്ടെടുത്തതായി ഇ.ഡി

ന്യൂഡൽഹി: ആർ.ജെ.ഡി അധ്യക്ഷനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ റെയിൽവേ നിയമന അഴിമതിക്കേസിൽ അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തതായി എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ലാലു പ്രസാദ് യാദവിന്റെ മക്കളുടെ വീടുകൾ ഉൾപ്പടെ 24 ഇടങ്ങളിൽ ആണ് ഇ.ഡി പരിശോധന നടത്തിയത്. ഒന്നര കിലോ സ്വർണാഭരണങ്ങളും അരക്കിലോ സ്വർണ നാണയങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. കണക്കിൽപ്പെടാത്ത ഒരു കോടി ഇന്ത്യൻ രൂപക്ക്​ പുറമെ അമേരിക്കൻ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, റെയിൽവേ ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്​. വൃക്ക മാറ്റിവെക്കൽ ചികിത്സക്ക്​ പിന്നാലെയാണ്​ ലാലുവിനെ ചോദ്യം ചെയ്തത്​. ഭാര്യ റാബ്​റി ദേവിയെയും ഇ.ഡി കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു.

 

Bribery for railway appointments; ED said that money and gold were recovered from Lalu

Leave a Reply

Your email address will not be published. Required fields are marked *