ബിഹാറിൽ വീണ്ടും പാലം തകർന്നു: 20 ദിവസത്തിനുള്ളിൽ വീണത് 13 പാലങ്ങൾ

ഡൽഹി: ബിഹാറിൽ വീണ്ടും പാലം തകർന്നു. മൂന്നാഴ്ചക്കുള്ളിൽ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകർന്നെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സഹാർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകർന്നത്.

പാലം നിലംപൊത്തുന്നത് ബിഹാറിൽ തുടർക്കഥയായത് സംസ്ഥാന സർക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പാലംതകർന്നു വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം വീണത്.

Leave a Reply

Your email address will not be published. Required fields are marked *