കൊച്ചിയിൽ കൊടുംക്രൂരത; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

Brutal act in Kochi; Youth sets two neighbors on fire, hangs himself

 

കൊച്ചി വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മിൽ‌ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *