വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

ഗുരുഗ്രാം: വർഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയിൽ 250 കുടിലുകൾ അധികൃതർ പൊളിച്ചുനീക്കി. ബുൾഡോസറുമായെത്തിയാണ് തൗരു ടൗണിലെ വീടുകൾ ഹരിയാന അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ​ നേതൃത്വത്തിൽ ഇടിച്ചുനിരത്തിയത്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നെന്നും ഇവിടെനിന്ന് വി.എച്ച്.പി-ബജ്റംഗ്ദൾ യാത്രക്ക് നേരെ കല്ലേറുണ്ടായെന്നും ആരോപിച്ചാണ് നടപടി.

സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സഞ്ജീവ് കുമാറിന്റെയും ദ്രുതകർമ സേനയുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ നടന്ന നടപടി നാല് മണിക്കൂറോളം നീണ്ടു. കൈയേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായാണ് വീടുകൾ പൊളിച്ചതെന്ന് അധികൃതർ അറിയിച്ചു. ഏതാനും സ്ത്രീകൾ പ്രതിഷേധവുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല. പൊളിച്ചുനീക്കൽ നടപടി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

നൂഹിൽ ഉണ്ടായ കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്.

Leave a Reply

Your email address will not be published. Required fields are marked *