കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ പൂൾ ഡി മൽസരങ്ങൾ സമാപിച്ചു

അരീക്കോട്‌: സുല്ലമുസ്സലാം സയൻസ്‌ കോളേജിൽവെച്ച്‌ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ പൂൾ ഡി മൽസരങ്ങൾ സമാപിച്ചു. ഫൈനൽ മൽസരത്തിൽ എം എ ഒ എളയൂരിനെ അഞ്ച്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തി എം ഐ സി അത്താണിക്കൽ ഇന്റർസോൺ‌ യോഗ്യതക്കുള്ള ബി സോൺ അവസാന റൗണ്ടിലേക്ക്‌ യോഗ്യത നേടി. മലപ്പുറം ജില്ലയിൽ നിന്നുള്ള, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിലെ 17 കോളേജുകളാണു അഞ്ച്‌ ദിവസങ്ങളിലായി നടന്ന പൂൾ ഡി മൽസരങ്ങളിൽ മാറ്റുരച്ചത്‌.

സമാപന മൽസരത്തിൽ എം എസ്‌ പി കമാൻഡന്റ്‌ ഹബീബ്‌ റഹ്മാൻ, സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ പ്രിൻസിപ്പാൾ‌ ഡോ. പി മുഹമ്മദ്‌ ഇല്യാസ്‌‌‌, എം എ ഒ കോളേജ്‌ പ്രിൻസിപ്പാൾ ഡോ. അബ്ദുല്ല, എം ഐ സി കോളേജ്‌ വൈസ്‌ പ്രിൻസിപ്പാൾ അബ്ദുൽ റഷീദ്‌, സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ മാനേജ്‌മന്റ്‌ കമ്മറിയംഗം എ അബുദുസ്സലാം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ബി സോൺ കൺവീനർ ഡോ. കെ അബ്ദുസ്സലാം, സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ കായിക വിഭാഗം മേധാവി ആമിർ സുഹൈൽ, യഹ്‌യ എൻ വി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *