ഡീലിൽ പുകഞ്ഞ് പ്രചാരണം; ആക്ഷേപം വികസന വിഷയം വഴിതിരിച്ചുവിടാൻ -എം.എ. ബേബി


എം.എ. ബേബി

ക​ണ്ണൂ​ർ: തെ​റ്റു​തി​രു​ത്ത​ൽ ക്യാ​മ്പ് കൃ​ത്യ​മാ​യി ന​ട​ക്കു​മ്പോ​ഴും തൊ​ഴി​ലാ​ളി​വി​രു​ദ്ധ മോ​ഹ​ങ്ങ​ൾ ചി​ല​രി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​വ​രാ​ണ് അ​ധി​കാ​രം തേ​ടി മ​റ്റു​പാ​ർ​ട്ടി​ക​ളി​ൽ ചേ​ക്കേ​റു​ന്ന​തെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ന്റെ ‘മീ​റ്റ് ദ ​ലീ​ഡ​ർ’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ല വ​ഴി​തെ​റ്റ​ലും ച​തി​ക്കു​ഴി​ക​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​തി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലു​മു​ണ്ടാ​യ​ത് അ​ധി​കാ​ര മോ​ഹ​മാ​ണ്. ത​ങ്ങ​ളെ വ​ള​ർ​ത്തി​യ പാ​ർ​ട്ടി​യെ അ​റു​കൊ​ല ന​ട​ത്താ​ൻ മെ​ന​ക്കെ​ടു​ന്ന പ്ര​സ്ഥാ​ന​ത്തി​നൊ​പ്പ​മാ​ണ് അ​വ​ർ സ്ഥാ​ന​മാ​ന​ങ്ങ​ൾ മോ​ഹി​ച്ച് പോ​യ​ത്.

പ​യ്യ​ന്നൂ​രി​ൽ ക​ണ​ക്ക് കൃ​ത്യ​മാ​ണ്. ക്ല​റി​ക്ക​ൽ പി​ഴ​വ് സം​ഭ​വി​ച്ചാ​ൽ തി​രു​ത്താ​വു​ന്ന കാ​ര്യ​മാ​ണ്. ക​ണ​ക്ക് പ​രി​ശോ​ധി​ക്കാ​നാ​യി ഒ​രാ​ൾ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ​ക്കി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കും. ബി.​ജെ.​പി​ക്ക് നേ​താ​ക്ക​ളെ സം​ഭാ​വ​ന ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ഴ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് നി​ല​വി​ൽ ബി.​ജെ.​പി ജ​ന​പ്ര​തി​നി​ധി​ക​ൾ. ആ​ർ.​എ​സ്.​എ​സ് എ​ന്ന ഫാ​ഷി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ രീ​തി തു​ട​രു​ന്ന ബി.​ജെ.​പി​യു​മാ​യി ഒ​രി​ട​ത്തും ഡീ​ലി​ല്ല. കോ​ൺ​ഗ്ര​സി​ന് സ്വാ​ധീ​ന​മു​ള്ള​യി​ട​ങ്ങ​ളി​ൽ അ​വ​രു​മാ​യി ചേ​ർ​ന്ന് ബി.​ജെ.​പി​ക്കെ​തി​രെ പോ​രാ​ടും. ഇ​ൻ​ഡ്യ സ​ഖ്യം ത​ക​രാ​തെ നി​ൽ​ക്ക​ണ​മെ​ന്നാ​ണ് സി.​പി.​എം തീ​രു​മാ​നം.

എ​സ്.​ഡി.​പി.​ഐ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഡീ​ലു​ക​ളെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​ന് എ​സ്.​ഡി.​പി.​ഐ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​കൂ​ല​മ​ല്ലെ​ന്നും അ​വ​ർ അ​ത് തി​രു​ത്ത​ണ​മെ​ന്നും സി.​പി.​എ​മ്മി​ന് അ​വ​രു​മാ​യി നീ​ക്കു​പോ​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മ​ത​രാ​ഷ്ട്ര വാ​ദി​ക​ളാ​ണെ​ന്നും അ​ത​ല്ലെ​ങ്കി​ൽ അ​വ​ർ മാ​റ്റി​പ​റ​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ഡി.​പി ഒ​രു​ഘ​ട്ട​ത്തി​ൽ വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്തു​ക​യും എ​ൽ.​ഡി.​എ​ഫി​നെ അ​നു​കൂ​ലി​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന ‘ഡീ​ൽ’ അ​സം​ബ​ന്ധ​മാ​ണ്. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളെ സ​മ്മാ​നി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണ്. നാ​ട്ടി​ലെ ജ​ന​കീ​യ വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് സി.​പി.​എം, ബി.​ജെ.​പി ഡീ​ൽ ആ​ക്ഷേ​പം ന​ട​ത്തു​ന്ന​ത്-​എം.​എ. ബേ​ബി പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് സി. ​സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാസർകോട്​, മഞ്ചേശ്വരം ഡീൽ അറിയില്ല -ചെന്നിത്തല

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ടും മ​ഞ്ചേ​ശ്വ​ര​ത്തും എ​ന്ത് ഡീ​ലാ​ണു​ള്ള​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്. ഡീ​ൽ ഉ​ന്ന​യി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്ക​ണം. ‘ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​യി​ക്കു​മെ​ന്ന് ത​നി​ക്ക​റി​യാം.

എ​സ്.​ഡി.​പി.​ഐ, പി.​ഡി.​പി എ​ന്നീ പാ​ർ​ട്ടി​ക​ളു​മാ​യി എ​ൽ.​ഡി.​എ​ഫ് ഡീ​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്കു​ക​യ​ല്ലാ​തെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം വെ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്കു​ള്ള പൊ​തു സോ​ഫ്റ്റ് വെ​യ​ര്‍ ത​യാ​റാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്‍നി​ന്ന് ടാ​റ്റാ ക​ണ്‍സ​ൽ​ട്ട​ന്‍സി​യെ ഒ​ഴി​വാ​ക്കി​യ​ത് ‘സി​ങ്കി​ള്‍ ബി​ഡ​ര്‍’ ആ​യ​തു​കൊ​ണ്ടാ​ണെ​ന്ന മ​ന്ത്രി വാ​സ​വ​ന്റെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണ്’ -ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മുന്നണികൾ ഡീൽ വിഷയം ഉപേക്ഷിച്ചെന്ന് ബി.ജെ.പി 

വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള ബി.​ജെ.​പി പ്ര​ചാ​ര​ണം വി​ജ​യം​ക​ണ്ടെ​ന്നും അ​തി​നാ​ലാ​ണ്​ ഇ​രു​മു​ന്ന​ണി​ക​ളും ഡീ​ൽ വി​ഷ​യം ഉ​പേ​ക്ഷി​ച്ച​തെ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി.​ജെ.​പി. ശ​ബ​രി​മ​ല, വി​ശ്വാ​സ​സം​ര​ക്ഷ​ണം എ​ന്നി​വ ആ​യു​ധ​മാ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ അ​വ​ർ. അ​തി​ന്​ പു​റ​മെ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​വും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​​മെ​ന്ന പ്ര​തീ​ക്ഷ​യും പാ​ർ​ട്ടി​ക്കു​ണ്ട്.

കോ​ൺ​ഗ്ര​സ്-​ക​മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​ക​ൾ ര​ണ്ട​ല്ല ഒ​ന്നാ​ണ്​ എ​ന്നാ​ണ് ബി.​ജെ.​പി പ്ര​ചാ​ര​ണം. ബി.​ജെ.​പി പ്ര​ചാ​ര​ണ​ത​ന്ത്രം തി​രി​ച്ച​റി​ഞ്ഞാ​ണ്​ ഭ​ര​ണ​നേ​ട്ട​വും വി​ക​സ​ന​വും പ​റ​യാ​ൻ എ​ൽ.​ഡി.​എ​ഫ്​ തു​ട​ങ്ങി​യ​തും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ൾ പ​റ​യാ​ൻ യു.​ഡി.​എ​ഫ്​ ആ​രം​ഭി​ച്ച​തും. എ​ൻ.​ഡി.​എ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ ഉ​യ​ർ​ത്തി​യ വി​ക​സ​നം, സു​ര​ക്ഷ, വി​ശ്വാ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് രാ​ഷ്‌​ട്രീ​യ ച​ർ​ച്ച മാ​റു​ക​യാ​ണെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തി​നൊ​പ്പം ‘ഡീ​ലു​ണ്ട്, അ​ത് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ത​മ്മി​ൽ’ എ​ന്ന പ്ര​ചാ​ര​ണ​വും തു​ട​രും. ബി.​​ജെ.​പി ജ​യി​ക്കാ​തി​രി​ക്കാ​നു​ള്ള ഡീ​ലു​ക​ൾ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യ​തു​ൾ​പ്പെ​ടെ വി​ശ്വാ​സ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നു​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ബി.​ജെ.​പി.