സഖാവാകാൻ കഴിയില്ല, ഞാൻ തങ്ങന്മാരുടെ ശത്രുവല്ല -ഉമർ ഫൈ​സി മു​ക്കം


കു​ണി​യ (കാ​സ​ര്‍കോ​ട്): കു​റെ ആ​ളു​ക​ളെ ലീ​ഗും കു​റെ ആ​ളു​ക​ളെ സ​ഖാ​വു​മാ​ക്കാ​ൻ ശ്ര​മം​ന​ട​ക്കു​ന്നു​​​​ണ്ടെ​ന്നും അ​ങ്ങ​നെ സ​ഖാ​വാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉമർ ഫൈ​സി മു​ക്കം. സ​മ​സ്ത സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൈ​സി​യെ സ്വാ​ഗ​തം​പ​റ​യാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ​ത​ന്നെ ക​ര​ഘോ​ഷ​വും ആ​ര​വ​വും മു​ഴ​ങ്ങി. എ​ന്നാ​ൽ, ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ആ​ളു​ക​ളു​ടെ പേ​ര് വി​ളി​ക്കു​മ്പോ​ൾ ആ​വേ​ശം കൊ​ള്ള​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ പാ​ണ​ക്കാ​ട് ത​ങ്ങ​ന്മാ​ർ​ക്കെ​തി​രാ​ണെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു. എ​ന്നാ​ൽ, താ​ൻ ത​ങ്ങ​ന്മാ​രു​ടെ ശ​ത്രു​വ​ല്ലെ​ന്നും മു​ക്കം ഫൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

3313 വ​ള​ന്റി​യ​ര്‍മാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ന്

കു​ണി​യ​യി​ല്‍ ന​ട​ക്കു​ന്ന സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന നി​യ​ന്ത്ര​ണ​ത്തി​ന് 3313 വ​ള​ന്റി​യ​ര്‍മാ​ര്‍ രം​ഗ​ത്ത്. വി​ഖാ​യ, ത്വ​ല​ബ, ആ​മി​ല വ​ള​ന്റി​യ​ര്‍മാ​ര്‍ക്കു പു​റ​മെ പ്രാ​ദേ​ശി​ക വ​ള​ന്റി​യ​ര്‍മാ​രും ഉ​ള്‍പ്പെ​ടെ​യാ​ണ് 3313 വ​ള​ന്റി​യ​ര്‍മാ​രെ സ​ജ്ജ​മാ​ക്കി​യ​ത്. 101 ബ​റ്റാ​ലി​യ​നു​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ര്‍ത്ത​നം. ഓ​രോ ബ​റ്റാ​ലി​യ​നും ക്യാ​പ്റ്റ​നും ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ര​ഹ​സ്യ​നി​രീ​ക്ഷ​ക​രു​മു​ണ്ട്.

ഭ​ക്ഷ​ണ പാ​ക്കി​ങ്ങും വി​ത​ര​ണ​വും, കു​ടി​വെ​ള്ള​വി​ത​ര​ണം, വി.​ഐ.​പി, വി.​വി.​ഐ.​പി അ​തി​ഥി​ക​ള്‍ക്കു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം, വാ​ഹ​ന പാ​ര്‍ക്കി​ങ്, ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം, സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് എ​ത്തു​ന്ന വാ​ഹ​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ് നി​യ​ന്ത്ര​ണം, ക്യാ​മ്പ് സ്റ്റേ​ജു​ക​ളു​ടെ നി​യ​ന്ത്ര​ണം, ക്ലോ​ക് റൂം, ​റി​സ​പ്ഷ​ന്‍, കാ​സ​ര്‍കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, ബേ​ക്ക​ല്‍ ഫോ​ര്‍ട്ട് റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ​യും കാ​സ​ര്‍കോ​ട്, കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ന്‍ഡു​ക​ളി​ലെ​യും ഹെ​ല്‍പ് ഡ​സ്‌​ക്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് സൗ​ണ്ട് സി​സ്റ്റം, സു​ര​ക്ഷാ​ചു​മ​ത​ല, മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ന്നി​വ​യും ഇ​വ​രു​ടെ ചു​മ​ത​ല​യാ​ണ്.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. അ​ഷ്റ​ഫ് കു​റ്റി​ക്ക​ട​വാ​ണ് വ​ള​ന്റി​യ​ര്‍ ക്യാ​പ്റ്റ​ന്‍. മു​ഹ്‍യി​ദ്ദീ​ന്‍ കു​ട്ടി യ​മാ​നി, ഫാ​റൂ​ഖ് ദാ​രി​മി കൊ​ല്ല​മ്പാ​ടി, സ​ലാം ഫ​റോ​ക്ക്, അ​ന​സ് ഒ​ള​വ​റ എ​ന്നി​വ​രാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്മാ​ര്‍. ഷാ​രി​ഖ് ആ​ല​പ്പു​ഴ​യാ​ണ് ഡ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍, റ​ഷീ​ദ് ഫൈ​സി കാ​ളി​കാ​വ്, വാ​ഹി​ദ് നി​ലാ​മു​റ്റം എ​ന്നി​വ​ര്‍ അ​സി. ഡ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍മാ​രു​മാ​ണ്.

ആ​വേ​ശ​ക്ക​ട​ലാ​യി കു​ണി​യ

കു​ണി​യ​യി​ലെ ക്യാ​മ്പി​ലെ പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​തെ എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കാ​നു​ള്ള ചി​ട്ട​യാ​യ ഹൈ​ട്ടെ​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചൂ​ടും പൊ​ടി​യും ക​ട​ക്കാ​ത്ത​രീ​തി​യി​ലു​ള്ള സം​ര​ക്ഷ​ണ​ക​വ​ച​മു​ള്ള ടെ​ന്റ് സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സ​ജ്ജീ​ക​രി​ച്ച​ത്. ക്യാ​മ്പി​ലും സ​മ്മേ​ള​ന​ന​ഗ​രി​യി​ലും എ​ക്സ്പോ​ക്ക് സ​മീ​പ​ത്താ​യും ചി​കി​ത്സ​യും മ​റ്റും ന​ട​ത്തു​ന്ന​തി​നാ​യി മു​പ്പ​തോ​ളം കി​ട​ക്ക​ക​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രു​മു​ണ്ട്. 20 ആം​ബു​ല​ൻ​സു​ക​ളും ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ഹ​ച​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ അ​ഗ്ന‌ി​ര​ക്ഷ​സേ​ന​യും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​നി​ധി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​ശാ​ല​യി​ൽ​നി​ന്ന് പാ​ച​കം​ചെ​യ്യു​ന്ന ഭ​ക്ഷ​ണ​വും വെ​ള്ള​വും മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.