കെ സുധാകരനെതിരായ കൂടോത്രത്തിൽ കേസ്; മരണഭയം സൃഷ്‌ടിക്കൽ വകുപ്പ് ചുമത്തിയേക്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ കേസെടുക്കാൻ നിർദേശം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ഡിജിപിക്ക് നൽകിയ പരാതി കന്റോൺമെന്റ് എസിപി മ്യൂസിയം പൊലീസിന് കൈമാറി. ഏതൊക്കെ വകുപ്പുകൾ ചേർക്കണമെന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനിക്കും. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം. പുറത്തുവന്ന ശബ്ദരേഖകൾ പരിശോധിച്ച ശേഷമാകും തുടർനടപടി.Case