കാവനൂർ പരിവാർ രക്ഷാകർതൃ സംഗമം നടത്തി
കാവനൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി നടത്തിയ രക്ഷാകർതൃസംഗമവും, ബോധവത്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ നിവാഹിച്ചു. പഞ്ചായത്തിൽ BRC തുടങ്ങുന്നതിനു പ്രയോഗികമായി സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തിയ പരിവാറി നെ പ്രസിഡന്റും, ആശംസകൾ അർപ്പിച്ചു സംസാരിച്ച വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്ററും , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രേട്ട നും ഷാഹിന (മിനി) യും പ്രശംസിച്ചു. പരിവാർ പ്രവർത്തിക്കുന്നത് സോഷ്യൽ മീഡിയയിലല്ല, ജനഹൃദയങ്ങളിലാണെന്ന് പ്രസിഡണ്ട് പറഞ്ഞു. പരിവാറിന്റെ അനിവാര്യതയും, പ്രവർത്തന ലക്ഷ്യത്തെക്കുറിച്ചും ഖാലിദ് മാസ്റ്റർ പാണ്ടിക്കാട് (ജില്ലാ പരിവാർ ) തന്റെ ആമുഖ പ്രഭാഷണത്തിൽ വിശദീകരിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണത്തിനും തുടർ സംവിധാനങ്ങൾക്കും സർക്കാർ / അർദ്ധ സർക്കാർ സഹായങ്ങൾക്ക് മാത്രം കാത്തു നിൽക്കാതെ, പരിവാറും സുമനസ്സുകളായ നാട്ടുകാരെ യും കൂട്ടി ആശ്രമകേന്ദ്രം പണിയുന്നതിനെ ക്കുറിച്ച് ആലോചിക്കണമെന്നും സർക്കാരിന്റെ പിന്തുണ അത്തരം കാര്യങ്ങൾക്ക് ഉണ്ടാവുമെന്നും, സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർ ജാഫർ സാർ അരീക്കോട് തന്റെ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. സൈനുദ്ധീൻ പൊന്നാടി (ബ്ലോക്ക് പരിവാർ )ന്റെ നേതൃത്വത്തിൽ ലീഗൽ ഗാർഡിയൻ സർട്ടിഫിക്കേറ്റ്, ആശ്വാസ കിരണം, വിവിധ ( KSRTC, പ്രൈവറ്റ് ബസ്, ട്രെയിൻ യാത്രാ കൺസഷൻ പാസുകൾ, പ്രിവിലേജ് കാർഡ് എന്നിവയെ ക്കുറിച്ചുള്ള ബോധവൽക്കരണവും, അപേക്ഷാ ഫോമുകളുടെ വിതരണവും, നടത്തി.