ആശമാരുടെ സമരത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ

Central government blames Kerala government for Asha's protest

തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പിൽ പറഞ്ഞു. വകയിരുത്തിയത് 913 കോടി 24 ലക്ഷമാണെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് നൽകിയത് 938 കോടി 80 ലക്ഷമാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ ആശമാരുടെ സമരത്തിൽ കേന്ദ്രത്തിൻ്റെ വാദം തെറ്റാണെന്ന് കേരള സർക്കാർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി തുകയൊന്നും നല്‍കാനില്ലെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നും കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ നല്‍കിയിട്ടില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആകെ അനുവദിച്ചത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള തുക മാത്രമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറുപടി നൽകി. ആശമാരുടെ സമരം 24-ാം ദിവസവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *