ചീക്കോട് ഗവ: യു.പി.സ്കൂൾ “ഏരിയാ ശിക്ഷൺ ബൈഠക് ” ഉദ്ഘാടനം നിർവഹിച്ചു.

വിഷൻ 2025 പദ്ധതിയുടെ ഭാഗമായി
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും 10 മേഖലകളായി തിരിച്ച് ഓരോ മേഖലയിലേയും രക്ഷിതാക്കളുടെ സംഗമങ്ങൾ നടത്തുന്ന പദ്ധതിയായ “ഏരിയാ ശിക്ഷൺ ബൈഠക്” ന് തുടക്കം. കിഴിശ്ശേരി ഉപജില്ലാ എ ഇ ഒ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ യഹ്‌യ യുടെ അദ്ധ്യക്ഷതയിൽ മുള്ളൻമടക്കൽ ഹമീദിന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്ന സംഗമത്തിൽ HM അബൂബക്കർ മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ചു. വാർഡ് മെംബർ, എസ്.എം.സി – പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ പങ്കെടുത്ത ചടങ്ങിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. സബ് ജില്ലാ കലാപ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *