ചെറുവാടി പൊറ്റമ്മൽ ഗ്രൗണ്ട്, ഫണ്ട് ഉദ്ഘാടനം ചെയ്തു.
പൊറ്റമ്മൽ ഗ്രൗണ്ടിനു വേണ്ടി കുന്നത്ത് പക്രർ ഹാജി സംഭാവനയായി നൽകിയ 50 സെന്റിന് പുറമെ വാങ്ങുന്ന സ്ഥലത്തിനു വേണ്ടിയുള്ള ഫണ്ടിന്റെ ഉദ്ഘാടനം ചെയർമാൻ എ.സി മൊയ്തീൻ, കൺവീനർ കെ.വി അബ്ദുറഹിമാൻ എന്നിവരിൽ നിന്നും വാർഡ് മെമ്പർ ആയിശ ചേലപ്പുറത്തിന്റെ സാന്നിധ്യത്തിൽ ട്രഷറർ കൊട്ടുപ്പുറത്ത് മുഹമ്മദ് അഷ്റഫ് ഏറ്റുവാങ്ങി.(Cheruvadi Potammal Ground, Fund was inaugurated.)|Fund was inaugurated..ചടങ്ങിൽ മുഹമ്മദ് ചേറ്റൂർ, കരുബിലിക്കാടൻ ബഷീർ മാസ്റ്റർ, ഫിറോസ്ഖാൻ കൊട്ടുപ്പുറത്ത് കണ്ടി, ശുഐബ് കൊട്ടുപ്പുറത്ത്, ഖാദർമാൻ പുതിയോട്ടിൽ, സി.ടി. ഷാജി മാസ്റ്റർ, കുന്നത്ത് അബ്ദുൽ അസീസ്, ഹുസൈൻ കോലോത്തും തൊടിക , പുത്തലത്ത് ഹസ്സൻ , എന്നിവർ സംബന്ധിച്ചു.