കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; നാളെ വിധി പറയും
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്നും ജയിൽമോചിതരാകില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ.
കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോടതിയിൽ സർക്കാർ എതിർത്തു.
എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിച്ചത്.