മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡി
നും, വജ്ര,സുവർണ അവാർഡുകൾക്കും നാളെ മുതൽഅപേക്ഷിക്കാം.ടെക്സ്റ്റൈൽ ഷോപ്പുകൾ,ഹോട്ട ലു കൾ, റിസോർട്ടുകൾ/ സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ,സെക്യൂരിറ്റി, ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ എന്നീ പതിനൊന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്നസ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. തൊഴ ിൽ വ കു പ്പിന് റെഔദ്യോ ഗിക വെബ്സൈറ്റായ www.lc.kerala.gov.in ൽഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്സൈറ്റിൽ ലഭ്യമാ
ണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധ പ്പെടുക

Leave a Reply

Your email address will not be published. Required fields are marked *