ആവേശ കൊടുമുടിയിൽ CKTU ചെറുവാടിയുടെ 5’s വള്ളം കളി മത്സരം.
ചെറുവാടിയുടെ വള്ളം കളി മത്സര ചരിത്രത്തിൽ പുതിയ ചരിത്രം തീർത്ത് CKTU ചെറുവാടിയുടെ 5’s വള്ളം കളി മത്സരത്തിന് ചെറുവാടിക്കടവിൽ പ്രൗഡ ഗംഭീര പരിസമാപ്‌തി. രണ്ട് ദിവസങ്ങൾ കൊണ്ട് മത്സരം മികച്ച രീതിയിൽ ചെറുവാടിക്കടവിൽ വൻ വിജയമാക്കി നടത്താൻ സാധിച്ചതിലുള്ള സംഘാടന മികവിനെ ഏറെ കൗതുകത്തോടെയാണ് ജലോത്സവ പ്രേമികൾ നോക്കി കണ്ടതന്ന് അധികൃതർ പറഞ്ഞു. മികച്ച ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായി വിജയിച്ച ഫസ്മി മണാശ്ശേരിക്ക് പെഡോക്സ് ഖത്തർ സമ്മാനിച പ്രൈസ് മണി നസീർ മൗലവിയും CP ബ്രതേർസ് സമ്മാനിച്ച വിന്നേഴ്സ് ട്രോഫി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവും കൈമാറി. രണ്ടാം സ്ഥാനക്കാരായ കർഷകൻ ഓത്തുപള്ളിപുറായക്കുള്ള കവചം എന്റർപ്രൈസസ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണി മുബാറക്കും ടീം ബ്ലാക് ചെറുവാടി സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫി മുക്കം സബ് ഇൻസ്‌പെക്ടർ നൗഷാദും സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരയ മാഞ്ചസ്റ്റർ മേലെപറമ്പ് വെട്ടത്തൂരിനുള്ള റിവർ ഹിൽ റിസോർട് ആനക്കാംപൊയിൽ സ്പോൺസർ ചെയ്ത പ്രൈസ് മണി സിദ്ധീഖ് കൂട്ടകടവത്തും യമ്മി ഫ്രൈഡ് ചിക്കൻ സ്പോൺസർ ചെയ്ത ട്രോഫി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരും കൈമാറി. മത്സരത്തിലെ ഏറ്റവും മികച്ച അമരക്കാരനായി തെരെഞ്ഞെടുത്ത സലീം സുടുവിന് വീ 13 സ്‌ക്വാഡ് ഗോൾ സ്പോൺസർ ചെയ്ത ട്രോഫി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ ചെലപ്പുറത്ത് സമ്മാനിച്ചു. ജോലി ആവശ്യർത്ഥം വിദേശത്തേക്ക് പോകുന്ന CKTU ചെറുവാടിയുടെ ജനറൽ സെക്രട്ടറിയും ക്ലബ്ബിന്റെ തുഴച്ചിൽ ടീമിന്റെ കരുത്തുറ്റ പോരാളിയുമായ ഇക്മാലിനുള്ള ക്ലബ്ബിന്റെ സ്നേഹോപഹാരം സജാദ് കമ്പളവൻ സമ്മാനിച്ചു. സമാപന ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. മുക്കം സബ് ഇൻസ്‌പെക്ടർ നൗഷാദ് മുഖ്യതിതിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട്, SA നാസർ, അഷ്‌റഫ് കൊളക്കാടൻ, മമ്മുട്ടിയാക്ക കുറുവാടങ്ങൽ, നസീർ മൗലവി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. റഹീം കാണിച്ചാടി അധ്യക്ഷനായ ചടങ്ങിൽ ഇക്മാൽ സ്വാഗതവും സജാദ് നന്ദിയും പറഞ്ഞു.