തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും 29 മരണം

Clashes at Tamil Nadu's Tamil Vetri Kazhagam rally led by actor Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 29 പേർ മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

അപകടത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം മാ സുബ്രഹ്മണ്യം അടക്കമുള്ള മന്ത്രിമാർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ആളുകൾക്ക് അനങ്ങാൻ പൊലു പറ്റാത്ത രീതിയിൽ വൻ ജനക്കൂട്ടമാണ് റാലിക്ക് എത്തിയത്. പരിക്കേറ്റവരെ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *