യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്:സഹ സംവിധായകന് ജാമ്യം



കൊച്ചി: സിനിമ കഥ ചർച്ച ചെയ്യാനെന്ന വ്യാജേന നിർമാണ കമ്പനി ഓഫീസിൽ വിളിച്ചുവരുത്തി യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സഹ സംവിധായകന് ഹൈകോടതിയുടെ ജാമ്യം. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നതടക്കം ഉപാധികളോടെയാണ് പ്രതിയായ ചീഫ് അസോസിയേറ്റ് ഡയറക്ടർ ധിനിൽ ബാബുവിന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജാമ്യം അനുവദിച്ചത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും നിരീക്ഷിച്ച് നവംബർ 29ന് പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. ഡിസംബർ മൂന്നിന് അറസ്റ്റിലായി. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഥ പറയാൻ പനമ്പള്ളി നഗറിലെ വേഫെറർ ഫിലിംസിനടുത്തുള്ള ഓഫിസിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.