തൃശൂരിൽ സ്‌കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Cobra snake found inside a table at a school in Thrissur; children barely escape

 

തൃശൂർ കുരിയച്ചിറയിൽ സ്കൂളിൽ മുർഖൻ പാമ്പ്. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം. പുസ്തകം എടുക്കാൻ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെനിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്ത് പ്രവേശിപ്പിച്ചത്.

സംഭവം വാട്സ്ആപ്പ് വഴി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അധ്യാപിക കുട്ടികളെ പുറത്തേക്ക് ഇറക്കി. പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *