എറണാകുളത്തെ അങ്കണവാടിയിലെ ഷെല്‍ഫില്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് കളിപ്പാട്ടങ്ങള്‍ക്കിടയില്‍

Cobra snake found on shelf at Ernakulam Anganwadi; among toys

 

എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.കരുമാലൂര്‍ പഞ്ചായത്തിലാണ് അങ്കണവാടി. കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാണുകയായിരുന്നു. രാവിലെ 11ന് കുട്ടികള്‍ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂര്‍ഖനെ കണ്ടത്. പാമ്പിനെ കണ്ട ഉടന്‍ കുട്ടികളെ പുറത്തിറക്കി വനം വകുപ്പിനെ വിവരം അറിയിച്ചു.

സര്‍പ്പ വോളണ്ടിയര്‍ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ റെസ്‌ക്യു ചെയ്യുകയായിരുന്നു. അംഗനവാടിയോടടുത്തുള്ള വയലില്‍ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം. ശിശുക്ഷേമ വകുപ്പ് അടക്കം സംഭവം പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *