എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷണത്തിൽ പാറ്റ; രണ്ട് വയസുള്ള കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റു

Cockroaches in food on Air India flight; A two-year-old child suffered from food poisoning

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ ലഭിച്ചെന്ന് പരാതി. സമൂഹമാധ്യമമായ എക്സിലൂടെയാണ് യാത്രക്കാരി പരാതിയുമായി എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു.

‘ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ എനിക്ക് നൽകിയ ഓംലെറ്റിൽ ഒരു പാറ്റയെ കണ്ടു. എൻ്റെ രണ്ട് വയസുള്ള കുട്ടി ഓംലെറ്റിൻ്റെ പകുതിയും കഴിച്ചു കഴിഞ്ഞപ്പോഴാണ് പാറ്റയെ കണ്ടത്. ഇതിൻ്റെ ഫലമായി എൻ്റെ കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റു.’- യാത്രക്കാരിയുടെ എക്സ് പോസ്റ്റിൽ പറയുന്നു.

ഇതിനു മറുപടിയുമായി വിമാനക്കമ്പനി രംഗത്തെത്തി.’തങ്ങളുടെ വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് മികച്ച കാറ്റർമാരോട് ചേർന്നാണ് കമ്പനി പ്രവർത്തിക്കുന്നത്. യാത്രക്കാരി നേരിടേണ്ടി വന്ന പ്രശ്നത്തിൽ കമ്പനിക്ക് ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് കാറ്ററിങുകാരോട് അന്വേഷിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും’ എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഈ വർഷം മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *