മൂന്ന് കാലഘട്ടത്തിലെ നാണയങ്ങൾ; കണ്ണൂരിൽ കണ്ടെത്തിയത് അമൂല്യനിധി
കണ്ണൂർ: പരിപ്പായിൽ കണ്ടെത്തിയത് അമൂല്യനിധിയെന്ന് പുരാവസ്തു വകുപ്പ്. വെനിഷ്യൻ ഡക്കാറ്റ് സ്വർണം ഉപയോഗിച്ചാണ് കാശിമാല നിർമിച്ചത്. വീരകായൻ പണം, ആലി രാജയുടെ കണ്ണൂർ പണം എന്നിവയാണ് കണ്ടെത്തിയത്. നിധി കുഴിച്ചിട്ടത് 1826ന് ശേഷം.
ഇൻഡോ- ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്. പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.
ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് സ്വർണലോക്കറ്റുകളും പതക്കങ്ങളും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചത്. പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ധാരാളം മഴക്കുഴികൾ കുഴിച്ചിരുന്നു.
ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സർക്കാർ എൽ.പി സ്കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ പണിയെടുക്കവെയാണ് ഇവ ലഭിക്കുന്നത്. 16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിർമാണത്തിൽ ഉണ്ടായിരുന്നത്.
Coins of three periods; The treasure was found in Kannur