‘108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്’; രേഖകൾ പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പെന്ന ആരോപണത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് സംസ്ഥാനങ്ങളിൽ ശിക്ഷാനടപടി നേരിട്ടതും ടെക്നിക്കൽ ബിഡിൽ പരാജയപ്പെട്ടതുമായ കമ്പനിയെ സർക്കാർ സംരക്ഷിച്ചെന്ന് ചെന്നിത്തല പറഞ്ഞു. കമ്പനിയുടെ അയോഗ്യത ചൂണ്ടിക്കാട്ടി മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകിയ പരാതി അവഗണിച്ചു.
ജിവികെഇഎംആർഐ കമ്പനിയുടെ അയോഗ്യത മറച്ചുവെച്ചതിനാണ് കമ്മീഷൻ ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.ഏതെങ്കിലും സർക്കാർ വിലക്ക് ഏർപ്പെടുത്തി ടെൻഡറിൽ പങ്കെടുക്കുന്നതിന് അയോഗ്യരാക്കണമന്ന വ്യവസ്ഥ സർക്കാർ മറച്ചുവെച്ചു..അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും ഭീമമായ തുകക്ക് വീണ്ടും ഒന്നരവർഷം കരാർ നീട്ടിക്കൊടുത്തെന്നും ആരോപണമുണ്ട്.