തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഇഞ്ചോടിഞ്ച് പോരാട്ടം, മാറിമറിഞ്ഞ് ലീഡ് നില
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നുതുടങ്ങി. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
തെലങ്കാനയിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്, രാജസ്ഥാനില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. എന്നാലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഒടുവിവത്തെ ലീഡ് നില അനുസരിച്ച് ബി.ജെ.പി 100ഉം കോണ്‍ഗ്രസ് 85 സീറ്റിലും ലീഡ് ചെയ്യുന്നു. ഓരോ നിമിഷവും ലീഡ് നില മാറി മറിയുകയാണ്.
നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.