നളപാകം; ഫുഡ്‌ എക്സിബിഷൻ സംഘടിപ്പിച്ചു.

ഉർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ശലഭം വിധവ സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് സംഘടിപ്പിച്ച ‘നളപാകം ‘ഭക്ഷ്യ പാചക പരിശീലന പരിപാടി അവസാനിച്ചു.അവസാന ദിവസം ഫുഡ്‌ എക്സ്പോ ആയി പഞ്ചായത്ത്‌ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ശലഭങ്ങൾ തങ്ങൾക്ക് പരിശീലനത്തിലൂടെ കൈവരിച്ച നൈപുണികൾ വ്യത്യസ്തങ്ങളായ ഭക്ഷ്യ വിഭവങ്ങളിലൂടെ എക്സ്പോയിൽ പ്രദർശിപ്പിച്ചു. 2022 23 വർഷം തുടക്കം കുറിച്ച വിധവ ശാക്തീകരണ പദ്ധതി എന്ന ശലഭം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വർഷം പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 40 വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനം ലഭിച്ചവർക്ക് സംരംഭം തുടങ്ങാൻ ആവശ്യമായ സഹായവും പഞ്ചായത്ത് ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മറ്റി ചെയർപേഴ്സൺ കെ ടി മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി അലീമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസനത്ത് കുഞ്ഞാണി, ബ്ലോക്ക് മെമ്പർമാരായ ജമീല അയ്യൂബ്, ബീന വിൻസന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജമീല നജീബ് കെ സൈനബ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ, എം പി മുഹമ്മദ്, എൻ കെ യൂസഫ് മാസ്റ്റർ, പാലത്തിങ്ങൽ ബാപ്പുട്ടി, സിറ്റി അബ്ദു റഹ്മാൻ, ടി മുജീബ് റഹ്മാൻ, കെ മുഹമ്മദ് അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ , പദ്ധതി വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *