നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ളോഗർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റം
മലപ്പുറം: അരീക്കോട് നവകേരള സദസ്സിൽ പരാതി ന
ൽകാനെത്തിയ വ്‌ളോഗർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം. കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ പരാതി നൽകാൻ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കൗണ്ടറിൽ പരാതി നൽകിയതിന് പിന്നാലെ തന്റെ ഫോൺ തട്ടിപ്പറിച്ചതായും നിസാർ പറഞ്ഞു. പരാതിക്കാരെ കൈയ്യേറ്റം ചെയ്യുന്നത് പകർത്തിയ മീഡിയവൺ സംഘത്തെയും സി.പിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
നേരത്തെ യൂട്യൂബറായ നിസാർ കെട്ടിട പെർമിറ്റ് ഫീസ് വർധിപ്പിച്ച വിഷയം യൂട്യൂബ് ചാനലിൽ നൽകിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിസാര്‍ സൈബർ ആക്രമണം നേരിട്ടിരുന്നു. വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. വീട് നിർമിക്കാൻ ആവശ്യമായി വന്ന ഭീമമായ തുകയാണ് വിമർശനത്തിന് കാരണമെന്ന് നിസാർ പറയുന്നു.