തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്

CPM workers in Thiruvananthapuram misled by taking student to district conference

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളിൽ നിന്നും പ്ലസ് വൺ വിദ്യാർഥിയെ സിപിഎം പ്രവർത്തകർ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാർഥി. വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. അധ്യാപകരോട് വിദ്യാർഥിയുടെ വീട്ടുകാരാണ് തങ്ങളെന്നും ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

വൈകീട്ടാണ് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന് പരാതിയുമായി പിതാവ് രംഗത്തുവന്നത്. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്. ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. മകനെ കാണാനായി പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ +1 വിദ്യാർഥിയെയാണ് പാർട്ടി പ്രവർത്തകർ കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *