ലോറിയുടമ മനാഫ് നല്കിയ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വിമർശം

Apologize to Arjun's family as many times as possible, stop controversy and cyber attacks, no problem before his cremation: Manaf

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനെതിരെ ലോറിയുടമ മനാഫ് നല്കിയ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വിമർശം. രണ്ടു മാസം മുമ്പ് യൂട്യൂബർമാരുടെ പേരുള്‍പ്പെടെ നല്കിയ പരാതിയിലാണ് പൊലീസ് നടപടി വൈകിപ്പിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ ‍കൊണ്ടുവരണമെന്ന് മനാഫ് മീഡിയവണിനോട് പറഞ്ഞു.

ആഗസ്ത് മാസം 2നാണ് മനാഫ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്കുന്നത്. ന്യൂസ് കഫെ എന്ന യുട്യൂബ് ചാനല്‍ ഉടമ വി.കെ ബൈജു, ഡിഎന്‍എ ന്യൂസ് മലയാളം എന്ന യു ട്യൂബ് ചാനലിനുമെതിരെയായാരുന്നു പാരതി. തന്നെയും കുടുംബത്തെയക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു വർഗീയ അധിക്ഷേപം നടത്തുന്നു എന്നാണ് പരാതി. രണ്ടു മാസം കഴിഞ്ഞിട്ടും അതില്‍ ഒരു നടപടിയും പൊലീസ് എടുത്തിട്ടില്ല.

അതേസമയം അർജുന്‍റെ കുടുംബം ഈ മാസം രണ്ടാം തിയതി നല്കിയ പരാതിയില്‍ പിറ്റെ ദിവസം തന്നെ മനാഫിനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഈ ഇരട്ട സമീപനത്തെ മനുഷ്യാവകാശ പ്രവർത്തകരും ചോദ്യം ചെയ്യുകയാണ്. തന്‍റെ പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനാഫ് മുഖ്യമന്ത്രിക്ക് ഇന്നലെ പരാതി നല്കിയിരുന്നു. യൂട്യൂബർമാരുടെ തെറ്റായ പ്രചരണങ്ങള്‍ കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് താനും കുടുബവും എന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മനാഫ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *