വായിൽ ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ചു;‌ ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Darshita was brutally murdered by placing a detonator in her mouth

കണ്ണൂർ കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ ഡിറ്റനേറ്റർ പൊട്ടിച്ചാണ് ദർഷിതയെ കൊലപ്പെടുത്തിയത്. കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.

 

യുവതിയെ ഇന്നലെയാണ് മൈസൂരുവിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്ല്യാട്ടെ ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായിരുന്നു. സ്വർണവും പണവും നഷ്ടപ്പെട്ട അന്ന് തന്നെയാണ് ദർഷിത വീട്‌ പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമാണെന്ന് സംശയം.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും സുമതയുടെ വീട്ടിൽ നിന്നും മോഷണം പോയത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ‌ ആരുമില്ലാത്ത സമയമായിരുന്നു മോഷണം നടന്നത്. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദർശിതയും മകളുമായി വീടും പൂട്ടി കർണാടകയിലേക്ക് പോയത്. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *