ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നു; ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹരജിയിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹരജി നൽകിയത്.

200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണം. ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണ്. സദ്ഭരണ സങ്കൽപം അട്ടിമാറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഹരിയിൽ ആരോപിക്കുന്നു.

നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാന സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *