ഡൽഹിയിലെ വെടിവെപ്പ്: പരിക്കേറ്റ രണ്ടു സ്ത്രീകൾ മരിച്ചു;

ന്യൂ‍ഡൽഹി: ഡൽഹിയിലെ ആർ.കെ പുരത്തുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ രണ്ടു സ്ത്രീകൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.40ഓടെ ആർ.കെ പുരം അംബേ‌ദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. ഇവർ സഹോദരങ്ങളാണെന്നാണ് വിവരം. വെടിയേറ്റതിന് പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കുടുംബവഴക്കാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് സൂചന. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ ചേർന്നാണ് വെടിവെച്ചതെന്നാണ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തെന്നും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *