ഡൽഹിയിലെ പാർക്കിൽ തെരുവുനായയെ ബലാത്സംഗം ചെയ്തയാൾ പിടിയിലായി
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ പാർക്കിൽ നായയെ ബലാത്സംഗം ചെയ്ത യുവാവിനെ ഒടുവിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രദേശവാസി തന്നെയാണ് പ്രതി. പ്രതി മുമ്പും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ഹരി നഗറിലെ പാർക്കിലാണ് നായയെ ഇയാൾ ബലാത്സംഗത്തിനിരയാക്കിയത്. നായകൾക്ക് ഭക്ഷണം നൽകാനെത്തിയ ഒരാൾ സംഭവം കാണുകയും മൊബൈലിൽ പകർത്തുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങളുമായി ഇദ്ദേഹം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ലെന്ന് ആരോപണമുണ്ട്.
പിന്നീട് സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. മൃഗസ്നേഹികളടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.