ജനാധിപത്യ മഹിളാ അസോസിയേഷൻ അരീക്കോട് വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

മോദി സർക്കാർ സ്ത്രീവിരുദ്ധ ജനവിരുദ്ധ സർക്കാർ എന്ന മുദ്രാവാഖ്യം ഉയർത്തിപിടിച്ചു കൊണ്ട് 2023 ഒക്ടോബർ 5 ന് ഡൽഹിയിൽ ലക്ഷകണക്കിന് സ്ത്രീകളെ അണിനിരത്തി കൊണ്ട് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ അരീക്കോട് വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.(Democratic Women’s Association Arikode Village Committee organized a foot propaganda march.)|Democratic Women’s Association.ജാഥ അരീക്കോട് ഏരിയ പ്രസിഡന്റ്‌ ദിവ്യ ഉദ് ഘാടനം ചെയ്തു. വിവിധ സ്വീകരങ്ങൾ ഏറ്റുവാങ്ങി കൊണ്ട് സൗത്ത് പുത്തലത്തു നിന്ന് ആരംഭിച്ച ജാഥ അരീക്കോട് ടൗണിൽ സമാപനം കുറിച്ചു. സമാപന പൊതുയോഗം സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി സോഫിയ മെഹറിൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ടി. പി സിന്ധു, വൈസ് ക്യാപ്റ്റൻ ശ്രീജ തുടങ്ങി നൂറിൽ പരം മഹിളാ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *