നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി

ഏത് വിഷയത്തിലായാലും നിയമം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു.|everyone under law.

Read Also:രക്ത ബാഗുകൾക്കും ബന്ധപ്പെട്ട സേവനങ്ങൾക്കും ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

കഴിഞ്ഞ ദിവസം നടന്ന MOI ഓഫീസർമാരുടെ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന അപകടങ്ങളും വെല്ലുവിളികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനുണ്ട്.

സ്ഥാനക്കയറ്റം ലഭിച്ച ഓഫീസർമാരെ അഭിനന്ദിച്ച ഷെയ്ഖ് തലാൽ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി. പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയർമാർക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ആശംസകൾ നേർന്നു.

One thought on “നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *