താഴ്ന്ന് താഴ്ന്ന് അങ്ങ് പോകുമെന്ന് കരുതിയോ? താഴത്തില്ല; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

gold

 

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായി.

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറയുന്നതാണ് ഇന്നലെ വരെ കണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *