ഗോപന്റെ ശ്വാസകോശത്തിൽ ഭസ്‌മം കയറിയെന്ന് ഡോക്‌ടർമാർക്ക് സംശയം; തലയിൽ കരിവാളിച്ച പാടുകൾ
തിരുവനന്തപുരം: ഗോപൻ്റെ ശ്വാസകോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡോക്‌ടർ. അങ്ങനെയെങ്കിൽ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. തലയിൽ കരിവാളിച്ച പാടുകളുണ്ട്. ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു.