സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും; ഒപി ബഹിഷ്കരിക്കും
കോഴിക്കോട്: സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്‌ടര്‍മാര്‍ ചികിത്സയില്‍ നിന്ന് മാറി നിൽക്കും. അടിയന്തര വിഭാഗം, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ഗർഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മക്കും ചികിൽസ വൈകിയെന്നാരോപിച്ച് നടന്ന തർക്കത്തിനിടെ ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിന് രോഗിയുടെ ബന്ധുക്കളുടെ മർദനമേറ്റിരുന്നു.
കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിൽ കാലതാമസം വരുന്നുവെന്നാണ് ഐ.എം.എ യുടെ ആരോപണം. സംഭവത്തിൽ 3 പേർ അറസ്റ്റിലായിരുന്നു. ആശുപത്രിയുടെ ചികിത്സ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് .