രക്തദാനം മഹാദാനം; രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് എൻ. എസ്. എസ് യൂണിറ്റ്
ജി.എച്ച്.എസ്.എസ് അരീക്കോട് എൻ.എസ്.എസ് യൂണിറ്റ് മഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.(Donation of blood is a great gift; Organized blood donation camp. S. S unit)|Donation of blood .വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പടെ 74 പേർ രക്തം ദാനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശരീഫ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപൽ സി.എ. മുഫീദ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. കെ. ദിലീപ് കുമാർ, വാർഡ് മെമ്പർ റംല വെള്ളരി, പി. ടിഎ പ്രസിഡന്റ് അഷ്റഫ് പട്ടാക്കൽ, എസ്.എം.സി ചെയർമാൻ സുരേഷ് ബാബു, ഹെഡ്മാസ്റ്റർ ദാവൂദ്, എൻഎസ്എസ് വളണ്ടിയർ നിലോണ ഷിബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സീന നന്ദി രേഖപ്പെടുത്തി.