കിഴുപറമ്പ് GVHSS ൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
കിഴുപറമ്പ് GVHSS ലെ കുടിവെളള പദ്ധതി പി.കെ. ബഷീർ MLA ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 34 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സഫിയ, വൈസ് പ്രസിഡണ്ട് പി.പി.എ.റഹ്മാൻ, ബ്ലോക്കംഗം രത്നകുമാരി രാമകൃഷ്ണൻ, വാർഡംഗം തസ്ലീന ഷബീർ, PTA പ്രസിഡണ്ട് MM മുഹമ്മദ്, SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡണ്ട് എ.വി. സുധീർ, SPG ചെയർമാൻ വി.നിസാമുദ്ദീൻ, വിവിധ പാർട്ടി പ്രതിനിധികളായ പി.സി. ചെറിയാത്തൻ (CPM) എം.കെ. ഫാസിൽ (കോൺഗ്രസ്) കെ.കെ.അഷ്റഫ് (വെൽഫെയർ പാർട്ടി) ടി.ശശികുമാർ (ബി.ജെ.പി) തുടങ്ങിയവർ പ്രസംഗിച്ചു.
ഹയർസെക്കന്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയം വദ സ്വാഗതവും ഹെഡ്മാസ്റ്റർ കെ.സുരേഷ് നന്ദിയും പറഞ്ഞു.