ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ഏപ്രില്‍ ഏഴുമുതല്‍ 20 വരെ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് കെ.എസ്.ആര്‍.ടി.സി പുറത്ത് വിട്ടത്.
ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയരാക്കിയത്. ഒന്നാം തീയതി മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. പതിനഞ്ചാം തീയതി വരെ നടത്തിയ പരിശോധനയില്‍ 100 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് അറിയിച്ചു.