അരീക്കോട് താലൂക്ക് ആശുപത്രിഅനാസ്ഥക്കെതിരെ സായാഹ്‌ന ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മറ്റി.
അരീക്കോട് : അരീക്കോട്ടേയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ട രോഗികളുടെ ആശ്രയമായ അരീക്കോട് താലൂക്ക് ആശുപത്രി വികസന മുരടിപ്പിൽ ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മറ്റി സായാഹ്‌ന ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. (DYFI Arekot Block Committee held an evening dharna and protest demonstration against the negligence of Areokot Taluk Hospital.)|DYFI Arekot Block Committee . 2019 ലെ എൽഡിഎഫ് സർക്കാർ ബജറ്റിൽ അനുവദിച്ച 25 കോടി വിനിയോഗിക്കാതെ ആശുപത്രിയുടെ വികസനത്തിന് തടസ്സം വിൽക്കുന്ന ഏറനാട് എംഎൽഎക്കും, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും, ബ്ലോക്ക് പഞ്ചായത്തിനെതിരെയുമാണ് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മറ്റി സായാഹ്‌ന ധർണ്ണ നടത്തിയത്. എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് ലീഗിന് മുൻതൂക്കമുള്ള യുഡിഎഫ് ഭരിക്കുന്നതിന്നാലും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയിൽ ഭൂരിപക്ഷവും യുഡിഫ് പ്രതിനിധികളാണ്. ഇതിനാലാണ് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കാതെ ആശുപത്രി വികസനത്തിന് തടസ്സം നിൽക്കുന്നതന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന അരീക്കോട് താലൂക്ക് ആശുപത്രിയോട് യുഡിഫ് കാണിക്കുന്നത് കൊടും ക്രൂരതയാണെന്നും ഈ സായാഹ്ന ധർണ്ണ സൂചന മാത്രമാണെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പറഞ്ഞു. ധർണ്ണ സിപിഐഎം അരീക്കോട് ഏരിയാ കമ്മറ്റി അംഗം പിപി നാസർ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ സാദിൽ അധ്യക്ഷനായി. സിപിഐഎം അരീക്കോട് ഏരിയാ കമ്മറ്റി അംഗം എംടി മുസ്തഫ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെവി ശ്രീജേഷ് സ്വാഗതവും അജീഷ് നാരായണൻ നന്ദിയും പറഞ്ഞു.