സ്കൂൾമുറ്റ പുസ്തക ചര്‍ച്ച ക്യാമ്പയിനുമായി ഇ. എം.ഇ. എ വിദ്യാർത്ഥികൾ
കൊണ്ടോട്ടി .ഇ. എം.ഇ. എ. സ്കൂൾ ഉണർവ് യൂണിറ്റിന്റെ നേതൃത്വത്തിൽ
പുസ്തകസംവാദ ക്യാമ്പയിനു തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഉണർവ്വ് കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മലയാളിയുടെ പൊതുജീവിതമണ്ഡലത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന വിവിധ മിനിക്കഥകളാണ് ഉദ്ഘാടനതൊടാനുബന്ധിച്ചു അവതരിപ്പിക്കപ്പെട്ടത്. ക്യാമ്പയിന്റെ ഭാഗമായി ഒരുമാസം മുമ്പ് പുസ്തകം തിരഞ്ഞെടുത്തു വിദ്യാർത്ഥികൾക്ക് നൽകി സ്കൂൾ തലത്തിൽ ചർച്ച നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വരും ദിവസങ്ങളിൽ ആത്മകഥ, ജീവചരിത്രം വിഭാഗം പുസ്തകങ്ങൾ, കുട്ടികളുടെ ഇഷ്ട പുസ്തകങ്ങളായ ഞാൻ മലാല, ഞാൻ നാദിയ മുറാദ്, മദർ തെരേസ, ഗ്രേറ്റ ട്യൂൻ ബെർഗ് , എൻ.എൻ. പിള്ളയുടെ ഞാൻ, നെഹ്രുവിന്റെ ആത്മകഥ, മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ, സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങളും വിവിധ ദിനങ്ങളിൽ ചർച്ച നടത്തും.
ആദ്യ പുസ്തകമായി ഷാജു പാറക്കലിന്‍റെ കഥാസമാഹാരം യുവ എഴുത്തുകാരി റൈഷാദ പരിചയപ്പെടുത്തി. അദ്ധ്യാപക വിദ്യാർത്ഥി ഫസീല.കെ ,. കലോത്സവ പ്രീതിഭകളായ അനാമിക.
അനീഷ്.എം ,ശദാ ഫിസ.പി എന്നിവർ പ്രഭാഷണം നടത്തി. എബിൻ, ദിനേഷ് റിൻഷാദ് .വി, അനാമിക. കെ, അക്ഷയ്. കെ ശിക .പി , അഭിനന്ത്. കെ
തുടങ്ങിയവർ പങ്കെടുത്തു.