ഇ.ഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്
തൃശൂർ: ഇ.ഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയതിൽ തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. മൂന്ന് സുഹൃത്തുക്കളോടൊപ്പം ഇ.ഡി ഉദ്യോഗസ്ഥനായി ചമഞ്ഞാണ് പണം തട്ടിയത്.
ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് പൊലീസ് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന് ശേഷം കർണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.