വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴു സ്ത്രീകൾ
കോയമ്പത്തൂർ: പൊള്ളാച്ചി വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് അഞ്ചു മലയാളികൾ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഏഴു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം.
വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. 13ാം ഹെയർ പിൻ വളവിൽനിന്ന് നിയന്ത്രണം വിട്ട് 11 വളവിലേക്കാണ് വാൻ മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്കാണ് മാറ്റിയത്.
ഡ്രൈവറടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി -അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്. പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
