ട്രെയിനിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് കൊടുത്തിട്ടും കേന്ദ്രം അവഗണിച്ചതിന്റെ ഫലമാണ് എലത്തൂര്‍ സംഭവമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍.
ട്രെയിനുകളിലെ സുരക്ഷ കേന്ദ്രസര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ മുന്‍പ് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ സംസ്ഥാനം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വേണ്ട രീതിയില്‍ പ്രതികരണം ഉണ്ടായില്ല. നടപടി എടുക്കാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
പഴുതടച്ചുള്ള അന്വേഷണമാണ് കേരളവും നടത്തുന്നതെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനൊക്കൂ. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.